Wednesday, October 27, 2021

രാജ്യത്തിന്റെ അഭിമാനംകാത്ത പടക്കപ്പൽ ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി. 81 കരയിൽ കുരുങ്ങിയിട്ടു ദിവസം പത്താകുന്നു

Must Read

രാജ്യത്തിന്റെ അഭിമാനംകാത്ത പടക്കപ്പൽ ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഐ.എൻ.എഫ്.എ.സി.) ടി. 81 കരയിൽ കുരുങ്ങിയിട്ടു ദിവസം പത്താകുന്നു. ആലപ്പുഴയ്ക്ക് അഭിമാനം പകരുന്ന പൈതൃകപദ്ധതിയിൽ സ്ഥാപിക്കാനായെത്തിച്ച കപ്പലാണ് ബൈപ്പാസിലെ കൊമ്മാടി ടോൾബൂത്തിനരികിൽ അനാഥമായിക്കിടക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെയും എൻജിനിയറിങ് വിഭാഗത്തിന്റെയും പിടിപ്പുകേട് ഉയർത്തിക്കാട്ടിയാണിതിന്റെ കിടപ്പ്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയില്ലാതെയാണോ കപ്പൽ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. തണ്ണീർമുക്കത്ത്‌ വേമ്പനാട്ടുകായലിൽനിന്നു പ്രത്യേക വാഹനത്തിൽ കഴിഞ്ഞ 23-നാണ് കരയിലൂടെ കപ്പൽ യാത്രയാരംഭിച്ചത്. ഒക്‌ടോബർ രണ്ടിന് ബൈപ്പാസിനു സമീപമെത്തിയപ്പോൾ യാത്ര തടസ്സപ്പെട്ടു. കപ്പലുൾപ്പെടെയുള്ളവയുടെ ഭാരം ബൈപ്പാസിനു താങ്ങാനാകുമോയെന്ന ചോദ്യമാണു യാത്രമുടക്കിയത്.

ദേശീയപാതാ അതോറിറ്റിയുടെ അന്തിമാനുമതി ലഭിക്കാത്തതാണു പ്രധാന തടസ്സം. ദേശീയപാതാ വിഭാഗം ചീഫ് എൻജിനിയർ അനുമതി നൽകിയാൽ കപ്പൽ നീക്കാനാകും. മേൽപ്പാലം കപ്പലിന്റെ ഭാരം താങ്ങുമോയെന്ന ആശങ്കയെത്തുടർന്നു ദേശീയപാതാവിഭാഗം വീണ്ടും പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പദ്ധതി നൽകിയെങ്കിലും അനുമതി വൈകുകയാണ്.

മേൽപ്പാലത്തിനു ശേഷിയുണ്ടെന്നു വിദഗ്‌ധർ

ആലപ്പുഴ ബൈപ്പാസ് മേൽപ്പാലത്തിനു കപ്പൽ കയറുമ്പോഴുണ്ടാകുന്ന ഭാരം താങ്ങാനാകുമെന്ന് എൻജിനിയർമാർ. മേൽപ്പാലത്തിലെ ഓരോ സ്പാനിനും പരമാവധി 120 ടൺ വരെ ഭാരം വഹിക്കനാകും. കപ്പലിനും വാഹനത്തിനുമായി ഏതാണ്ടു പകുതിഭാരം മാത്രമാണുള്ളത്.

നാവികസേനയിൽ നിരീക്ഷണ ജോലി

നാവികസേനയുടെ ഡി-കമ്മിഷൻ ചെയ്ത കപ്പലാണ് ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമാകുന്നത്. 25 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കപ്പൽ 1999 ജൂണിലാണ് കമ്മിഷൻ ചെയ്തത്. 2021 ജനുവരിയിലായിരുന്നു ഡി- കമ്മിഷൻ ചെയ്തത്.

നഷ്ടം നികത്തും

ബൈപ്പാസ് മേൽപ്പാലത്തിൽനിന്നു കപ്പൽ ഇറക്കുമ്പോൾ എന്തു നഷ്ടമുണ്ടായാലും പരിഹരിക്കും. ഇതുകാണിച്ചു ദേശീയപാതാ വിഭാഗത്തിനു പൈതൃകക്കമ്പനി കത്തുനൽകിയിട്ടുണ്ട്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News