ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണം; ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മലാല യൂസഫ് സായ്

0

ലണ്ടൻ: കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാത്തതിൽ വിമർശനവുമായി നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണം എന്നും മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിഷയവുമായി ബന്ധപ്പട്ട് മലാല പ്രതികരിച്ചിരിക്കുന്നത്.

പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.’ മലാല യൂസഫ് സായ് ട്വിറ്ററിൽ കുറിച്ചു.

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹരജിയിൽ ഇന്നും കർണാടക ഹൈക്കോടതി വാദം കേൾക്കും. പ്രതിഷേധങ്ങൾ കടുത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്നും എല്ലാവരും സഹകരിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ പറഞ്ഞിരുന്നു.

വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്ന് ഇന്നലെ ഹരജി പരി?ഗണിക്കവെ കോടതി ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ ചട്ടങ്ങൾക്കനുസരിച്ച് വിഷയത്തെ നോക്കിക്കാണണമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. ‘വികാരങ്ങൾ മാറ്റി വെക്കുക. നമുക്ക് വസ്തുതകളിലേക്കും ഭരണ ഘടന പറയുന്നതിലേക്കും പോവാം. വികാരങ്ങളാലല്ല നിയമനനുസരിച്ചാണ് ഞങ്ങൾ നീങ്ങുക. ഭരണഘടനയാണ് എന്റെ ഭഗവദ്ഗീത. ഭരണഘടന അനുസരിക്കുമെന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്തതാണ്,’ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു.

Leave a Reply