Monday, January 17, 2022

രാജ്യത്തു 4001 അപൂർവരോഗങ്ങളുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് സ്ഥിരീകരിച്ചു

Must Read

രാജ്യത്തു 4001 അപൂർവരോഗങ്ങളുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) സ്ഥിരീകരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ പരിഗണിച്ചാണ് ഐസിഎംആർ റജിസ്ട്രി തയാറാക്കിയത്.
അപൂർവരോഗം ബാധിച്ചവരുടെ ചികിത്സച്ചെലവുൾപ്പെടെയുള്ള കാര്യങ്ങളിലെ നയരൂപീകരണ ഘട്ടത്തിൽ ഇത്തരം രോഗങ്ങളുടെ പട്ടിക ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു. തുടർന്ന് ആരോഗ്യ മന്ത്രാലയമാണ് ആശുപത്രികളിൽനിന്നുള്ള വിവരം ക്രോഡീകരിച്ച് പ്രത്യേക റജിസ്ട്രി തയാറാക്കാൻ നിർദേശിച്ചത്.

ഓരോ 10,000 പേരെയും പരിഗണിക്കുമ്പോൾ അതിൽ 5 പേരിൽ മാത്രം കാണുന്ന രോഗമാണു യൂറോപ്പിൽ അപൂർവരോഗമായി പരിഗണിക്കുക. യുഎസ് ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിനു വ്യത്യസ്ത മാനദണ്ഡമാണ്. ലോകത്താകെ ഇത്തരത്തിൽ 7000 – 8000 അപൂർവരോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ശാസ്ത്രീയപഠനം നടന്നിട്ടില്ലെങ്കിലും ജനസംഖ്യാനുപാതിക തോതു കൂടി പരിഗണിച്ചാണ് അപൂർവരോഗങ്ങൾ നിശ്ചയിക്കുന്നത്. ഹീമോഫീലിയ, തലസീമീയ, അരിവാൾ രോഗം, മസ്കുലർ ഡിസ്ട്രോഫി തുടങ്ങിയവയാണ് ഇന്ത്യയിൽ പൊതുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപൂർവരോഗങ്ങൾ. മിക്കതിനും മരുന്നു കണ്ടുപിടിച്ചിട്ടില്ല.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News