റഷ്യക്കെതിരായ യുഎസ് ഉപരോധം ഇന്ത്യൻ വ്യോമസേനയെ കാര്യമായി ബാധിക്കില്ലെന്ന് ഇന്ത്യൻ വ്യോമസേന തലവൻ വൈസ് ചീഫ് എയർ മാർഷൽ സന്ദീപ് സിംഗ്

0

റഷ്യക്കെതിരായ യുഎസ് ഉപരോധം ഇന്ത്യൻ വ്യോമസേനയെ കാര്യമായി ബാധിക്കി ല്ലെന്ന് ഇന്ത്യൻ വ്യോമസേന തലവൻ വൈസ് ചീഫ് എയർ മാർഷൽ സന്ദീപ് സിംഗ്. ഇരു രാജ്യങ്ങ ളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും.

ഇ​ന്ത്യ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 70 ശ​ത​മാ​നം യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും റ​ഷ്യ​യി​ൽ നി​ർമി​ക്കു​ന്ന​വ​യാ​ണ്. റ​ഷ്യ-​യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​മൂ​ലം ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ലേ​ക്ക് യ​ന്ത്രോ​പ​കര​ണ​ങ്ങ​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​ന്നേ​ക്കാം. ര​ണ്ടോ മൂ​ന്നോ മാ​സ​ത്തേ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യോ​മ​സേ​ന​യി​ൽ താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും വൈ​സ് ചീ​ഫ് എ​യ​ർ​മാ​ർ​ഷ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കും. ത​ദ്ദേ​ശീ യ​മാ​യി യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ വ്യോമ​സേ​ന മൂ​ന്നു വി​മാ​ന​ങ്ങ​ൾ വി​ട്ടു​ന​ല്കി​യി​ട്ടു​ണ്ടെ​ന്നും വൈ​സ് ചീ​ഫ് എ​യ​ർ​ചീ​ഫ് മാ​ർ​ഷ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു

Leave a Reply