വെസ്റ്റ് ഇൻഡീസിനെതിരെയായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 44 റണ്‍സ് ജയം

0

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെയായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 44 റണ്‍സ് ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശർമ നായകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ പരന്പര വിജയം കൂടിയാണിത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 238 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 46 ഓ​വ​റി​ൽ 193 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 64 പ​ന്തി​ൽ 44 റ​ണ്‍​സെ​ടു​ത്ത ഷ​മാ​റ ബ്രൂ​ക്ക്സാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ഷാ​യ് ഹോ​പ്പ്-27, ബ്രാ​ൻ​ഡ​ൻ കിം​ഗ്-18, അ​കേ​ൽ ഹൊ​സൈ​ൻ-34, ഹാ​ബി​യ​ൻ അ​ല​ൻ-13, ഒ​ഡീ​ൻ സ്മി​ത്ത്-24 എ​ന്നി​വ​ർ​ക്കു​മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

ഒ​ൻ​പ​ത് ഓ​വ​റി​ൽ 12 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ലു വി​ക്ക​റ്റ് നേ​ടി​യ പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്. ഷാ​ർ​ദു​ൾ താ​ക്കൂ​ർ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 237 റ​ണ്‍​സ് നേ​ടിയത്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് (64), കെ.​എ​ൽ.​രാ​ഹു​ൽ (49) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (5), വി​രാ​ട് കോ​ഹ്ലി​യും (18) തി​ള​ങ്ങി​യി​ല്ല.

ഓ​പ്പ​ണ​റാ​യി ഋ​ഷ​ഭ് പ​ന്തി​നെ ഇ​ന്ത്യ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 34 പ​ന്തു​ക​ൾ നേ​രി​ട്ട് 18 റ​ണ്‍​സാ​ണ് പ​ന്തി​ന് നേ​ടാ​നാ​യ​ത്. ദീ​പ​ക് ഹൂ​ഡ (29), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ (24) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി.

വി​ൻ​ഡീ​സി​നാ​യി അ​ൽ​സാ​രി ജോ​സ​ഫും ഒ​ഡേ​യ​ൻ സ്മി​ത്തും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Leave a Reply