Thursday, July 29, 2021

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം

Must Read

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. മൂന്നു വിക്കറ്റിന് ലങ്കയെ തോൽപ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന ദീപക് ചാഹറിന്‍റെ (69) ബാറ്റിംഗ് മികവിലാണ് വിജയം അടിച്ചെടുത്തത്.

ചാഹറിന് പിന്തുണയുമായി ഭുവനേശ്വർ കുമാർ (19) പുറത്താകാതെ നിന്നു. എട്ടാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 84 പന്തിൽ 84 റൺസ് ആണ് സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്‍റെയും (53) മനീഷ് പാണ്ഡെയുടേയും (37) കൃണാൽ പാണ്ഡയുടേയും (35) ഇന്നിംഗ്സും നിർണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ അവിഷ്ക ഫെർണാണ്ടോയും (50) മിനോദ് ഭാനുകയും (36) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ധനഞ്ജയ് ഡി സിൽവയും (32) ചരിത അസലങ്കയും (65) ചമിക കരുണരത്നയും (44) ചേർന്ന് ലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകി. ഏകദിന ത്തിൽ ലങ്കയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഇത്.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News