Tuesday, June 15, 2021

ചോക്‌സിയെ തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് ഇന്ത്യ

Must Read

മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടു കിട്ടില്ല. ചോകിസിയുടെ കേസ് ഡൊമിനിക ഹൈക്കോടതി നീട്ടിവെച്ചു. അതേസമയം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനികയിലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചോക്‌സി നല്‍കിയ അപ്പീല്‍ ഈ മാസം പതിനാലിന് പരിഗണിക്കും. ജാമ്യം ലഭിച്ചാല്‍ ചോക്‌സി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന ഡൊമിനിക സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ചോക്‌സിയെ തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് ഇന്ത്യ അറിയിച്ചു.

സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 27നാണ് ചോക്‌സി ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചോക്‌സി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Latest News

ബര്‍മുഡ ധരിച്ച് മുഖം മറച്ച് കുപ്പിയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്;നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം

പത്തനംതിട്ട: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നതായി പരാതി. ബൈക്കുകളില്‍ നിന്ന് രാത്രിയാണ് പെട്രോള്‍ മോഷണം പോകുന്നത്. റാന്നിയിലും പരിസരത്തുമായാണ് പെട്രോള്‍ മോഷണം വ്യാപകമാകുന്നത്. പെരുമ്പുഴ...

More News