Sunday, September 26, 2021

ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 191 റൺസിന് പുറത്തായി

Must Read

ഓവൽ: ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 191 റൺസിന് പുറത്തായി. 50 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 57 റണ്‍സെടുത്ത ഷര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഋഷഭ് പ​ന്ത് ഏ​ഴാ​മ​നാ​യി പു​റ​ത്താ​വു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ സ്കോ​ര്‍ ബോ​ര്‍​ഡി​ലുണ്ടാ​യി​രു​ന്ന​ത് വെ​റും 127 റ​ണ്‍​സാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗി​ന് മേ​ൽ ഷ​ർ​ദു​ലി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ക​ണ്ട​ത്. തു​ട​ര്‍​ച്ച​യാ​യി ബൗ​ണ്ട​റി​ക​ളും സി​ക്സ​റും പ​റ​ത്തി​യ ഷ​ര്‍​ദുല്‍ 33 പ​ന്തി​ല്‍ ത​ന്‍റെ ര​ണ്ടാം ടെ​സ്റ്റ് അ​ര്‍​ധ​സെ​ഞ്ചു​റി കു​റി​ച്ചു.

എ​ട്ടാം വി​ക്ക​റ്റി​ല്‍ ഉ​മേ​ഷ് യാ​ദ​വി​നൊ​പ്പം ഷ​ര്‍​ദു​ല്‍ 63 റൺസാണ് കൂ​ട്ടി​ച്ചേ​ര്‍​ത്തത്. ക്രി​സ് വോ​ക്‌​സ് നാ​ല് വി​ക്ക​റ്റും ഒ​ലി റോ​ബി​ന്‍​സ​ണ്‍ മൂ​ന്ന് വി​ക്ക​റ്റും നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 34 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ട് ഓ​പ്പ​ണ​ർ​മാ​രെ​യും മ​ട​ക്കി ബും​റ​യാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന് ഇന്ന് 111 വർഷം പൂർത്തിയാകും

നെയ്യാറ്റിൻകര:'ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും' എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതിന് ഞായറാഴ്ച 111 വർഷം പൂർത്തിയാകും.നിർഭയ പത്രപ്രവർത്തനത്തിന്...

More News