Friday, April 16, 2021

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു

Must Read

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്...

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറുകൾ റദ്ദാക്കി

കൊച്ചി:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറുകൾ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട്...

ജനീവ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എൻ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കൽ ചടങ്ങിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പങ്കെടുത്തു.

2021-22 വർഷത്തേക്കാണ് ഇന്ത്യക്ക് രക്ഷാസമിതിയിൽ അംഗത്വം കിട്ടി‍യത്. 193 അംഗ പൊതുസഭയിൽ 184 വോട്ടുകൾ ഇന്ത്യ നേടി. ഇന്ത്യക്ക് പുറമെ അയർലൻഡ്, കെനിയ, മെക്സികോ, നോർവെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യ-പസഫിക് വിഭാഗത്തിൽ എട്ടാം തവണയാണ് ഇന്ത്യക്ക് താൽകാലിക അംഗത്വം ലഭിക്കുന്നത്. രണ്ടു വർഷമാണ് താൽകാലിക അംഗങ്ങളുടെ കാലാവധി. 2011-12 കാലയളവിൽ ഇന്ത്യ രക്ഷാസമിതിയിൽ അംഗമായിരുന്നു. കഴിഞ്ഞ ജൂണിലാണ് പാകിസ്താനും ചൈനയും അടങ്ങുന്ന വിഭാഗം ഇന്ത്യയെ രക്ഷാസമിതി സ്ഥാനാർഥിയായി അംഗീകരിച്ചത്.

അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽകാലിക അംഗങ്ങളും ഉൾപ്പെടുന്നതാണ് യു.എൻ. രക്ഷാസമിതി.

English summary

India officially elected to UN Security Council

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News