Friday, November 27, 2020

ഗൂഗിള്‍ പേക്കും ഫോൺ പേക്കും നിയന്ത്രണം

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം തുടങ്ങിയ, യുപിഐ പേമെന്റ് സേവനദാതാക്കളെ നിയന്ത്രിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇന്ത്യയുടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഒരു തേഡ് പാര്‍ട്ടി ആപ് പ്രൊവൈഡറും 30 ശതമാനത്തിലേറെ യുപിഐ പേമെന്റ് ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചത്.

യുപിഐ പേമെന്റ് സിസ്റ്റത്തിലെ അപകടങ്ങള്‍ പരിഗണിച്ച ശേഷമാണ് തങ്ങള്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന നിലപാടാണ് എന്‍പിസിഐ അറിയിച്ചത്. ഇപ്പോള്‍ 30 ശതമാനത്തിലേറെ പേമെന്റ് നടത്തുന്ന കമ്ബനികള്‍ക്ക് അതു ഘട്ടംഘട്ടമായി താഴ്ത്തിക്കൊണ്ടുവരാന്‍ 2 വര്‍ഷം സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍, ചില കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു മാര്‍ക്കറ്റ് നിരീക്ഷകന്‍ പറഞ്ഞത്.അടുത്തിടെയാണ് ഫോണ്‍പേക്ക് 25 കോടി റജിസ്റ്റേഡ് ഉപയോക്താക്കളെ ലഭിച്ചത്. ഇവരില്‍ 10 കോടിയിലേറെ പേര്‍ എല്ലാ മാസവും പണമടയ്ക്കുന്നു. ഇവര്‍ ഓക്ടോബര്‍ മാസത്തില്‍ 835 യുപിഐ പണമടയ്ക്കലാണ് നടത്തിയിരിക്കുന്നത്. നിലവില്‍ ഫോണ്‍പേക്ക് 40 ശതമാനത്തിലേറെ മാര്‍ക്കറ്റ് ഷെയറാണ് ഉള്ളതെന്ന് പറയുന്നു. ഗൂഗിള്‍ പേക്ക് 67 ശതമാനം പ്രതിമാസ ഉപയോക്താക്കളാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 200 കോടിയിലേറെ യുപിഐ പണമടയ്ക്കലാണ് ഒക്ടോബര്‍ മാസത്തില്‍ നടന്നിരിക്കുന്നത്. ഏകദേശം 3.86 ലക്ഷം കോടി രൂപ ഈ രീതിയില്‍ കൈമാറിയിട്ടുണ്ട്. ഒരോ മാസവും യുപിഐ പേമെന്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വളര്‍ച്ച കാണാം.

എന്നാല്‍, എന്‍പിസിഐയുടേത് ഒരു സ്മാര്‍ട് നീക്കമാണെന്നാണ് ഭാരത്‌പേയുടെ സഹസ്ഥാപകന്‍ ആഷ്‌നീര്‍ ഗ്രോവര്‍ പറഞ്ഞത്. 20 ദശലക്ഷം ഉപയോക്താക്കളെ കിട്ടുന്നതോടെ വാട്‌സാപ് പേ ഏകദേശം 30 ശതമാനം മാര്‍ക്കറ്റ് വിഹിതം സമ്ബാദിക്കും. ഗൂഗിള്‍ പേയും ഫോണ്‍പേയും 30 ശതമാനത്തിലേക്കു താഴും. ചുരുക്കിപ്പറഞ്ഞാല്‍ ഈ രംഗത്ത് ഒരു കമ്ബനിയുടെ മേധാവിത്വം ഉണ്ടാവില്ല. അതിനാല്‍ തന്നെ എന്‍പിസിഐ ഇതു നല്ലതുപോലെ ചിന്തിച്ചു നടപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപിനോട് ആദ്യ ഘട്ടത്തില്‍ പരമാവധി 2 കോടി പേരെ ഉള്‍പ്പെടുത്താനാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, റിലയന്‍സ് ജിയോയുടെ പേമെന്റ്‌സ് ബാങ്കിന് ഈ നീക്കം ഗുണകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിലയന്‍സ് ജിയോയ്ക്ക് ബാങ്ക് പെര്‍മിറ്റ് ഉണ്ട് എന്നതാണ് അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്. ബാങ്കിങ് ലൈസന്‍സ് സ്വന്തമാക്കിയ ജിയോ പേമെന്റ്‌സ് ബാങ്ക് തേഡ്-പാര്‍ട്ടി ആപ്പുകളുടെ വിഭാഗത്തില്‍ പെടുകയില്ല.India moves to regulate UPI payment service providers such as Google Pay, Walmart’s PhonePay and Paytm. The National Payments Corporation of India (NPCI) is a third party app provider.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News