Thursday, December 2, 2021

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

Must Read

ദുബായ്: ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അർധസെഞ്ചുറിയുമായി രോഹിത് ശർമയും കെ.എൽ. രാഹുലും ഇന്ത്യക്ക് വേണ്ടി തിളങ്ങി.

രോ​ഹി​ത് 37 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും ഏ​ഴ് ഫോ​റു​മ​ട​ക്കം 56 റ​ണ്‍​സെ​ടു​ത്തു. 36 പ​ന്തു​ക​ള്‍ നേ​രി​ട്ട രാ​ഹു​ല്‍ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 54 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.​ഇ​രു​വ​രും ചേ​ര്‍​ന്ന് ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ല്‍ 86 റ​ണ്‍​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് 19 പ​ന്തി​ല്‍ നി​ന്ന് 25 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ, ആ​ദ്യം ബാ​റ്റ് ചെ​യ്ത ന​മീ​ബി​യ​യെ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ പി​ടി​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ആ​ര്‍. അ​ശ്വി​നും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 25 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു ബൗ​ണ്ട​റി​യ​ട​ക്കം 26 റ​ണ്‍​സെ​ടു​ത്ത ഡേ​വി​ഡ് വീ​സാ​ണ് ന​മീ​ബി​യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

സ്റ്റീ​ഫ​ന്‍ ബാ​ര്‍​ഡ് (21), മൈ​ക്ക​ല്‍ വാ​ന്‍ ലിം​ഗെ​ന്‍ (14), ക്യാ​പ്റ്റ​ന്‍ ജെ​ര്‍​ഹാ​ര്‍​ഡ് എ​റാ​സ്മ​സ് (12), ജാ​ന്‍ ഫ്രൈ​ലി​ങ്ക് (15), റൂ​ബ​ന്‍ ട്രം​പ​ല്‍​മാ​ന്‍ (13) എ​ന്നി​വ​രാ​ണ് വീ​സി​നെ കൂ​ടാ​തെ ന​മീ​ബി​യ​ന്‍ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News