Wednesday, October 27, 2021

മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്‍റെ ചെറുമകൻ ഇന്ദർജീത്ത് സിംഗ് ബിജെപിയിൽ ചേർന്നു

Must Read

ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്‍റെ ചെറുമകൻ ഇന്ദർജീത്ത് സിംഗ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്‍റെ ബിജെപി പ്രവേശനം. തന്‍റെ മുത്തച്ഛന്‍റെ ആഗ്രഹമാണ് ബിജെപിയിൽ ചേർന്നതിലൂടെ താൻ നിറവേറ്റിയതെന്ന് ഇന്ദർജീത്ത് സിംഗ് പറഞ്ഞു.

ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​ന്ദ​ർ​ജീ​ത്ത് സിം​ഗ് പാ​ർ​ട്ടി അം​ഗ​മാ​യ​ത്. കോ​ൺ​ഗ്ര​സ് മു​ത്ത​ച്ഛ​നോ​ട് ശ​രി​യാ​യ രീ​തി​യി​ല​ല്ല പെ​രു​മാ​റി​യ​ത്. അ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ദു:​ഖ​മു​ണ്ടാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ വാ​ജ്‌​പേ​യി​ൽ നി​ന്നും അ​ദ്വാ​നി​യി​ൽ നി​ന്നും അ​നു​ഗ്ര​ഹം വാ​ങ്ങ​ണ​മെ​ന്ന് മു​ത്ത​ച്ഛ​ൻ പ​റ​ഞ്ഞ​താ​യും ഇ​ന്ദ​ർ​ജീ​ത്ത് സിം​ഗ് പ​റ​യു​ന്നു.

പ​ഞ്ചാ​ബി​ലു​ള‌​ള​വ​രും ബി​ജെ​പി​യെ ഇ​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ന്ദ​ർ​ജീ​ത്ത് സിം​ഗി​ന്‍റെ വ​ര​വെ​ന്ന് പ​ഞ്ചാ​ബി​ലെ പാ​ർ​ട്ടി ചു​മ​ത​ല​യു​ള‌​ള ദു​ഷ്യ​ന്ത് ഗൗ​തം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News