രാജ്യത്ത് കോവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയർന്നു. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ 12,781 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവിൽ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ഇന്നലെ 18 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 524873 പേർ മരിച്ചു. രോഗമുക്തരായവർ 42707900 ആയി.

മഹാരാഷ്ട്രയിലും കേരളത്തിലും ഡൽഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതൽ രോഗികൾ. ഡൽഹിയിൽ ഇന്നലെ 1538 പേർക്കാണ് രോഗബാധ. മുംബൈയിൽ നഗരത്തിൽ മാത്രം 2087 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here