പു​​​രോ​​​ഹി​​​ത​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വം; അ​​​ന്വേ​​​ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി

0

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ പെഷവാറിൽ ക്രൈസ്തവ പുരോഹിതനെ വെടിവച്ചുകൊന്ന സംഭവത്തിൽ കുറ്റവാളികൾക്കായി അന്വേഷണം ശക്തമാക്കി. പെഷവാറിലെ ഓൾ സെയിന്‍റ്സ് പള്ളിയിലെ ഫാ.വില്യം സിറാജിനെയാണ് യാത്രയ്ക്കിടെ അക്രമികൾ വെടിവച്ചത്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഫാ. വില്യം സിറാജിനൊപ്പമുണ്ടായിരുന്ന വൈദികനു പരിക്കേൽ‌ക്കുകയും ചെയ്തിരുന്നു.

ഞാ​​​യ​​​റാ​​​ഴ്ച കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം ഗു​​​ൽ​​​ബ​​​ഹാ​​​റി​​​ലെ ഒ​​​രു പ​​​ള്ളി​​​യി​​​ൽ നി​​​ന്നു വ​​​രു​​​ന്ന​​​തി​​​നി​​​ടെ പെ​​​ഷ​​​വാ​​​റി​​​ലെ മ​​​ദീ​​​ന ച​​​ന്ത​​​യി​​​ല്‌​​​വ​​​ച്ച് വൈ​​​ദി​​​ക​​​ർ​​​ക്കു​​​നേ​​​രേ ര​​​ണ്ടു ഭീ​​​ക​​​ര​​​ർ വെ​​​ടി​​​യു​​​തി​​​ര്‌​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന റ​​​​വ. പാ​​​​ട്രി​​​​ക് ന​​​​യീ​​​​മി​​​നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി വിട്ടു.
ര​​​ക്ഷ​​​പ്പെ​​​ട്ട ഭീ​​​ക​​​രരെ ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ശ്ര​​​മം. ഇ​​​തി​​​നാ​​​യി സ​​​മീ​​​പ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ദ് ​​​ന്യൂ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Leave a Reply