Sunday, October 17, 2021

വളയൻചിറങ്ങരയിൽ ആളുകൾ നോക്കിനിൽക്കെ ചെത്ത് തൊഴിലാളി പനയിൽ തൂങ്ങി ആത്മഹത്യ ചെയ്തു

Must Read

പെരുമ്പാവൂർ: ആളുകൾ നോക്കിനിൽക്കെ ചെത്ത് തൊഴിലാളി പനയിൽ തൂങ്ങി ആത്മഹത്യ ചെയ്തു. വളയൻചിറങ്ങര ഷാപ്പുംപടിയിൽ കക്കാട്ടുകുടി, ശ്യാം സുന്ദരൻ (55) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമീക നിഗമനം.

രാവിലെ 10.45 ന് നാട്ടുകാർ നോക്കി നിൽക്കെ 40അടി ഉയരമുള്ള പനയുടെ കൈയ്യിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.പെരുമ്പാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ബെന്നി മാത്യൂ, ഷിജോ ജേക്കബ്, ടി.ആർ.അജേഷ് എന്നിവർ ലാഡർ ഉപയോഗിച്ച് പനയിൽ കയറി വല ഉപയോഗിച്ച് താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. എടത്താട്ടുകര മണിയുടെ പനയിലാണ് തൂങ്ങിയത്. സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, പി.കെ. അനിൽ ,ബി.എസ്.സാൻ, യു.ഉജേഷ്, കെ.കെ.ബിജു. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News