ലക്നോ: ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്കൊപ്പം മറ്റൊരു മന്ത്രിയും രണ്ട് എംഎൽഎമാരും രാജിവച്ചു. റോഷൻ ലാൽ വെർമയാണ് പദവിയൊഴിഞ്ഞ മന്ത്രി.
ബ്രജേഷ് പ്രതാപ് പ്രാജപതി, ഭഗവതി സാഗർ എന്നിവരാണ് രാജിവച്ച എംഎൽഎമാർ. സമാജ്വാദി പാർട്ടിയിൽ അംഗത്വം സ്വീകരിക്കുമെന്ന് റോഷൻ ലാൽ വ്യക്തമാക്കി.
കൂടുതൽ എംഎൽഎമാർ ബിജെപി വിട്ട് സമാജ്വാദി പാർട്ടിയിലെത്തുമെന്ന് സ്വാമി പ്രസാദ് അറിയിച്ചു.