ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ഥിയെ കൊണ്ട് കാല് നക്കിച്ചു

0

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ഥിയെ കൊണ്ട് കാല് നക്കിച്ചു. റായ്ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. ഇവര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.

കു​ട്ടി​യു​ടെ പി​താ​വ് മ​രി​ച്ചു പോ​യ​താ​ണ്. അ​മ്മ​യ്‌​ക്കൊ​പ്പ​മാ​ണ് പ​ത്തം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ കു​ട്ടി താ​മ​സി​ക്കു​ന്ന​ത്.​പ്ര​തി​ക​ളു​ടെ വ​യ​ലി​ലെ പ​ണി​ക്കാ​രി​യാ​ണ് അ​മ്മ. ജോ​ലി ചെ​യ്ത​തി​ന് പ്ര​തി​ഫ​ലം ചോ​ദി​ച്ച​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

Leave a Reply