Friday, June 25, 2021

കാണാമറയാത്തിരിന്നു ആസിഡ് തൂകി രക്ഷപെടുന്ന ഈ ഇത്തിരികുഞ്ഞൻ ബ്ലിസ്റ്റർ ബീറ്റിൽ; കൊച്ചിക്ക് പിന്നാലെ അലപ്പുഴയിലും ചെകുത്താൻ വണ്ടിൻ്റെ ആക്രമണം; ഇരുട്ടുമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ആദ്യം ചൊറിച്ചിൽ; പിന്നെ പൊള്ളലേറ്റതു പോലെ, വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി

Must Read

കോരിച്ചൊരിയുന്ന മഴ…മൂടി പുതച്ചുറങ്ങുന്നതിലും വലിയ സന്തോഷം വേറെ ഒന്നുമില്ല തന്നെ …??

അലാറം അടിച്ചു കൊണ്ടേയിരിക്കുന്നു…

വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാനാണ് മോഹമെങ്കിലും, മനസ്സില്ലാമനസ്സോടെ എണീറ്റു, ഡ്യൂട്ടി ഉള്ള ദിവസമാണ്…

പെട്ടെന്നാണ് ശ്രദ്ധിച്ചത്, കഴുത്തിന്റെ പിന്നിലൊരു നീറ്റൽ … കണ്ണാടി എടുത്തു തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി, രക്ഷയില്ല…

ഐഡിയ….മൊബൈൽ എടുത്തു ഒരു പടം പിടിച്ചു …മൈ ഗോഡ്… തീക്കൊള്ളി കൊണ്ടു പൊള്ളിയത് പോലെ നീളത്തിൽ ഒരു വര…

യൂ ബ്ലഡി ബ്ലിസ്റ്റർ ബീറ്റിൽ ….??

ദേഷ്യം മനസ്സിലൊതുക്കി കിടക്കയും മുറിയും അരിച്ചു പെറുക്കി, പക്ഷെ ആ ദുഷ്ടന്റെ പൊടി പോലും കിട്ടിയില്ല …

കഥയിലെ വില്ലനെ നമുക്കൊന്ന് പരിചയപ്പെടാം…കാണാമറയാത്തിരിന്നു ആസിഡ് തൂകി രക്ഷപെടുന്ന ഈ ഇത്തിരികുഞ്ഞൻ ബ്ലിസ്റ്റർ ബീറ്റിൽ അത്ര നിസ്സാരക്കാരനല്ല !

വണ്ടുകളുടെ (Coleoptera/Beetles) വർഗ്ഗത്തിൽ പെടുന്ന ഷഡ്പദങ്ങളാണ് ഈ പ്രതിഭാസത്തിനു കാരണം. ഏകദേശം 4 ലക്ഷത്തോളം സ്പീഷിസുകൾ ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നു.

കൊച്ചിയില്‍ ഉണ്ടായ വണ്ടിന്റെ ആക്രമണം ആലപ്പുഴയിലും. ആലപ്പുഴ ഇന്ദിരാ ജംക്ഷനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തിന് ഇരയായത്.

കാലുകള്‍ക്കു പൊള്ളലേറ്റതിനെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്.
നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റു.

വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. ഡോക്ടറെ കണ്ടപ്പോള്‍ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. അടുത്ത ദിവസമായപ്പോള്‍ കാലില്‍ വലിയ പൊള്ളലായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ വരാന്‍ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയിലെ ത്വക്രോഗ വിഭാഗത്തില്‍ കാണിച്ചു. അപ്പോഴാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു മനസ്സിലായതെന്ന് രഞ്ജിത് രമേശന്‍ പറയുന്നു.

പുന്നപ്രയിലും ഒരാള്‍ക്ക് സമാനമായ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയില്‍ നൂറോളം പേര്‍ക്ക് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ചെറു പ്രാണിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു.

ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്‌ലൈ) എന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നത്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതലാകുന്നത്. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ഇവയുടെ വ്യാപന കേന്ദ്രം. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും.

ഇവയുടെ ശരീരത്തില്‍ നിന്നു വരുന്ന സ്രവം ശരീരത്തില്‍ തട്ടുമ്പോള്‍ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ജനാലകളും വാതിലുകളും അടച്ചിടുകയാണ് പ്രധാന പരിഹാരം. ഇരുട്ടുമുറിയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചമുണ്ടെങ്കില്‍ അവ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നതിനാല്‍ മുഖത്തും കൈകളിലും ഇവ വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇവ ശരീരത്തില്‍ വന്നിരുന്നാല്‍ തട്ടി നീക്കുന്നതിനു പകരം കുടഞ്ഞു കളയുക.

വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ചര്‍മരോഗ വിദഗ്ധനെ കാണിക്കുക. കണ്ണില്‍ ഇവയുടെ സ്രവം പറ്റിയിട്ടുണ്ടെങ്കില്‍ പച്ചവെള്ളമുപയോഗിച്ച് കഴുകിയ ശേഷം അടിയന്തരമായി ഡോക്ടറെ കാണണമെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News