Saturday, May 15, 2021

കോവിഡ് രണ്ടാംതരംഗത്തിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്നു

Must Read

അതിതീവ്രവും ഗുരുതരവുമായ സ്ഥിതിവിശേഷം സംജാതമായ കോവിഡ് രണ്ടാംതരംഗത്തിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടൊഴിയുന്നു. ചെങ്ങന്നൂർ റെയിൽവേ സ്േറ്റഷനിൽനിന്ന് ദിവസവും 500 മുതൽ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മാത്രം 650ൽപരം തൊഴിലാളികളാണ് പോയത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​ലീ​സി​നെ​യും ഒ​രു​പോ​ലെ വ​ല​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ത്ര​യ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തെ​ന്ന് റെ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന ദി​ബ്രു​ഗ​ർ എ​ക്സ്പ്ര​സ്​ ട്രെ​യി​നി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

ഇ​വ​രി​ൽ കു​റ​ച്ചു​പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ടി​ക്ക​റ്റ്​ കി​ട്ടി​യ​ത്. ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക. ഒ​രാ​ള്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന സ​ന്ദേ​ശം വാ​ട്സ്ആ​പ് മു​ഖേ​ന പ​ല​ര്‍ക്കും കൈ​മാ​റി ഇ​ത് കാ​ണി​ച്ചാ​ണ് യാ​ത്ര ത​ര​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​െൻറ പേ​രി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് റെ​യി​ല്‍വേ പൊ​ലീ​സും തൊ​ഴി​ലാ​ളി​ക​ളു​മാ​യി വാ​ക്​​ത​ര്‍ക്ക​മു​ണ്ടാ​യി.

പൊ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി പ്ര​തി​രോ​ധി​ച്ചു. ആ​ള്‍ബ​ലം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ പൊ​ലീ​സ് പി​ന്‍വാ​ങ്ങി.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News