പുതുവര്‍ഷത്തില്‍ വകവരുത്തിയത് 14 ഭീകരരെ, ഇതില്‍ ഏഴും പാകിസ്ഥാനികള്‍

0

ജമ്മു: പുതുവര്‍ഷത്തില്‍ കാശ്മീരില്‍ ഭീകരര്‍ക്കെതിരെയുളള നടപടി കൂടുതല്‍ കര്‍ശനമാക്കി സൈന്യം. ഏഴ് പാകിസ്ഥാന്‍ പൗരന്മാരുള്‍പ്പടെ 14 ഭീകരരെയാണ് പതിമൂന്നു ദിവസത്തിനുളളില്‍ സൈന്യം വകവരുത്തിയത്. നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ ലഷ്‌കര്‍-ഇ-തയ്ബയുടെ ടോപ്പ് കമാന്‍ഡന്റ് സലീം പരേയും ഉള്‍പ്പെടുന്നു. ഇക്കൊല്ലം ഇതുവരെ എട്ട് ഏറ്റുമുട്ടുകളാണ് നടന്നത്. കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീനഗറിലെ കുല്‍ഗാം , കുപ്‌വാര, പുല്‍വാമ , ബഡ്ഗാം ജില്ലകളിലാണ് പുതുവര്‍ഷത്തില്‍ ഏറ്റുമുട്ടലുകള്‍ നടന്നത്. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ നടന്നത് കുല്‍ഗാമിലാണ്. ബുധനാഴ്ച രാത്രിയോടെ നടന്ന ഏറ്റുമുട്ടില്‍ പാകിസ്ഥാന്‍ പൗരനായ ജെയ്‌ഷെ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സൈന്യം ഭീകരര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. അതിന്റെ ഫലമായി കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു. കാശ്മീര്‍ യുവാക്കള്‍ തീവ്രവാദത്തിന്റെ പിടിയിലാകാതെ നടപടി സ്വീകരിച്ചതോടെ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഫലിക്കാതായി.

Leave a Reply