Sunday, January 23, 2022

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ, സി.പി.എം. കടുത്തുരുത്തി ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. ശശികുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി

Must Read

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ, സി.പി.എം. കടുത്തുരുത്തി ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. ശശികുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വ്യാഴാഴ്ച കുറവിലങ്ങാട് ചേർന്ന വർഗ ബഹുജന സംഘടനാ ഭാരവാഹികളുടെയും പാർട്ടി ഭാരവാഹികളുടെയും യോഗത്തിലാണ് പുറത്താക്കിയ വിവരം റിപ്പോർട്ട് ചെയ്തത്. ഈ യോഗത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടെന്നും അതത് ഘടകങ്ങളിൽ ചർച്ചകളാകാം എന്നുമായിരുന്നു നിർദേശം.

നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോൽവി ആരോപിച്ചാണ് ശശികുമാറിനെതിരെയുള്ള നടപടി. കേരള കോൺഗ്രസ് എമ്മിന് ഏറെ സ്വാധീനവും വിജയ സാധ്യതയമുള്ള മണ്ഡലത്തിൽ സ്റ്റീഫൻ ജോർജ് പരാജയപ്പെടാനിടയായ സാഹചര്യം പാർട്ടികമ്മിഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് തോൽവിയും കാരണമായി ചൂണ്ടിക്കാണിക്കുന്നു. കുറവിലങ്ങാട് പഞ്ചായത്തിൽ, സി.പി.എം. കുത്തക വാർഡുകളായ ഏഴ്, എട്ട് എന്നിവിടങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. എട്ടിൽ പാർട്ടി വിമതനാണ് വിജയിച്ചത്. ഏഴിൽ പരാജയപ്പെട്ടത് മുൻ ലോക്കൽ സെക്രട്ടറിയാണ്. കേരള കോൺഗ്രസ് എം. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി വാർഡ് 14-ൽ തോറ്റതും വിഭാഗീയ പ്രവർത്തനഫലമാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. പത്തുവർഷം മുമ്പ് കാപ്പുന്തലയിൽ ടിസ്‌കോസ് എന്ന സ്ഥാപനത്തിൽ നടന്ന മണ്ണെടുപ്പ് അടക്കമുള്ള വിഷയങ്ങളും പാർട്ടി അന്വേഷിച്ചിരുന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News