Thursday, December 2, 2021

കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് മൂന്നൂറിലേറെ കുട്ടികൾ

Must Read

കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് മൂന്നൂറിലേറെ കുട്ടികൾ.
ലോക്ഡൗൺ കാലത്ത് മാത്രം 66 കുട്ടികൾ ആത്മഹത്യ ചെയ്തു. കുട്ടികളിലെ മാനസിക സമ്മർദം അകറ്റാനും അവർക്ക് ആവശ്യമായ സഹായം നൽകാനുമാണു പൊലീസിന്റെ ‘ചിരി’ ഹെൽപ്‌ലൈൻ ഉള്ളത്.

കുട്ടികളുടെ പ്രശ്നം എന്തുതന്നെയായാലും അതു വളരെ സൗഹാർദപരമായി കൈകാര്യം ചെയ്യാൻ ചിരി സഹായിക്കും. ശിശു സൗഹൃദ പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്നിവർ ചേർന്നൊരുക്കുന്ന ചിരി ഹെൽപ് ഡെസ്കിൽ വിളിച്ചു കുട്ടികൾക്ക് അവരുടെ എന്തു പ്രശ്നങ്ങളും പങ്കുവെയ്ക്കാം. ചിരിയിലേക്കു വിളിക്കേണ്ട നമ്പർ: 9497 900 200

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News