വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 120,734 പേർക്ക് കോവിഡ് ബാധിച്ചെന്ന് വിവരം. ഇതേസമയത്ത് വൈറസ് ബാധിച്ച് 2,646 പേർ മരണമടയുകയും ചെയ്തു. 26,462,158 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 446,450 പേരാണ് രോഗബാധിതരായി ആകെ മരിച്ചത്.
രാജ്യത്ത് ഇതുവരെ 16,155,552 പേർ കോവിഡ് മുക്തി നേടിയെന്നും 9,860,156 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും വേൾഡോ മീറ്ററും ജോൺസ് ഹോപ്കിൻസ് സർവകലാശാലയും ചേർന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
307,955,369 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക് ഇല്ലിനോയിസ്, ജോർജിയ, ഒഹിയോ, പെൻസിൽവേനിയ, അരിസോണ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
English summary
In the last 24 hours in the United States, 120,734 people have been infected with Kovid