Thursday, July 29, 2021

ഇനി ഒരു ദുരന്തമുണ്ടായാൽ വിവരങ്ങൾ പുറം ലോകമറിയണം;
മൂന്നാറിലേക്ക് പ്രത്യേക സാറ്റലൈറ്റ് ഫോണുകൾ അനുവദിച്ചു

Must Read

മൂന്നാർ: പെട്ടിമുടി ദുരന്ത മേഖലയിൽ നിന്ന് വിവരങ്ങൾ പുറംലോകത്തെത്തിക്കാനും സഹായം തേടാനും രക്ഷാപ്രവർത്തകർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. വിവര വിനിമയ സംവിധാനങ്ങളുടെ കുറവായിരുന്നു കാരണം. ഇത്തരം ദുരന്തങ്ങളുണ്ടായാൽ, അവിടെ നിന്നുള്ള വിവരങ്ങൾ പുറംലോകത്ത് എത്തിക്കുന്നതിനായി മൂന്നാറിൽ സാറ്റലൈറ്റ് ഫോണുകൾ എത്തി.

മൊബെൽ, ലാൻഡ് ഫോണുകൾ വഴിയുള്ള വാർത്താവിനിമയം ലഭ്യമാകാത്ത സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ കൈമാറുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഇമ്മർ സാറ്റ് (ഐ സാറ്റ്) സാറ്റലൈറ്റ് ഫോണുകളാണ് മൂന്നാർ പോലീസിന് അനുവദിച്ചിരിക്കുന്നത്.

മൂന്നാർ സബ് ഡിവിഷനു കീഴിലായി മൂന്ന് സാറ്റലൈറ്റ് ഫോണുകളാണ് പോലീസ് ആസ്ഥാനത്തുനിന്നുമനുവദിച്ചത്. ബാറ്ററിയും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സാറ്റലൈറ്റ് ഫോൺ 65,000 രുപാവിലമതിക്കുന്നതാണ്. പൂർണമായി സാറ്റലൈറ്റ് വഴിയാണ് ഫോണിന്റെ പ്രവർത്തനം. ദേവികുളം, മൂന്നാർ പോലീസ് സ്റ്റേഷനുകളിലും, ഡിവൈ.എസ്.പി.ഓഫിസിലുമാണ് ഇവ സൂക്ഷിക്കുന്നത്. തിങ്കളാഴ്ച മൂന്നാർ ഡിവൈ.എസ്.പി.ഓഫീസിൽ എത്തിച്ച ഫോണുകളുടെ ഉപയോഗം സംബന്ധിച്ച്

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന എമർജൻസി റെസ്പോൺസ് ടീം, റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാ പോലീസ് ടെലികമ്യൂണിക്കേഷൻസ് വിഭാഗം വിദഗ്ദരായ എ.എസ്.ഐ. എൽബി.വി. വർക്കി, സി.പി.ഒ. ഷഫീക് എന്നിവർ പരിശീലനം നൽകി. സബ്ബ് കളക്ടർ രാഹുൽ കൃഷ്ണ, ഡിവൈ.എസ്.പി. കെ.ആർ.മനോജ് തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം ലഭിച്ചവരിൽ ദുരന്തമുഖത്തേക്ക് ആദ്യം പുറപ്പെടുന്നവർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും സാറ്റലൈറ്റ് ഫോണുകൾ വാങ്ങി സ്ഥലത്തെത്തി വിവരങ്ങൾ നൽകാം.

ഒരുവർഷം മുൻപുണ്ടായ പെട്ടി മുടി ദുരന്തഭൂമിയിൽ നിന്നും മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും വിവരങ്ങൾ പുറത്തറിയിക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾക്കുശേഷം ബി.എസ്.എൻ.എൽ.താത്‌കാലിക ടവർ സ്ഥാപിച്ചാണ് വാർത്താവിനിമയ സംവിധാനമൊരുക്കിയത്. ഇതെ തുടർന്നാണ് മൂന്നാറിലേക്ക് പ്രത്യേക സാറ്റലൈറ്റ് ഫോണുകൾ അനുവദിച്ചത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News