Tuesday, June 15, 2021

ഒടുവിൽ തീരുമാനം വന്നു, കെ.സുധാകരൻ തന്നെ പുതിയ കെ.പി.സി.സി പ്രസിഡൻ്റ്; രാഹുൽ ഗാന്ധി കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് നിയമനം അറിയിച്ചത്

Must Read

ഒടുവിൽ തീരുമാനം വന്നു. കെ.സുധാകരൻ തന്നെ പുതിയ കെ.പി.സി.സി പ്രസിഡൻ്റ്. രാഹുല്‍ ഗാന്ധി കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് നിയമനം അറിയിച്ചത്.  

ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.

കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ‍വെന്ന് പാര്‍ട്ടിയിലൊരു വിഭാഗം സമ്മര്‍ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗ്രൂപ്പ് സമവാക്യങ്ങള്‍ അത്ര ഹിതകരമല്ലാത്തതിനാല്‍ ഇത്ര നീണ്ടുപോയെന്ന് മാത്രം. കെഎസ് ബ്രിഗേഡ് എന്ന പേരില്‍ ഇത്ര സജീവമായ സമൂഹമാധ്യമക്കൂട്ടായ്മകള്‍ കേരളത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ പേരിലുമുണ്ടാകില്ല.  

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമല്ല. എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു.  ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല. 

സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ നേര്‍ക്കുനേര്‍ പോരാടിയാണ് കെ സുധാകരന്‍റെ രാഷ്ട്രീയ വളര്‍ച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവര്‍ത്തകരില്‍ ആവേശവും ആത്മബലവും നിറയ്ക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.  

കെ എസ് യു താലൂക്ക് പ്രസിഡന്‍റായി തുടക്കം, ഇടയ്ക്ക് സംഘടനാ കോണ്‍ഗ്രസിലേക്കും ജനതാ പാര്‍ട്ടിയിലേക്കും വഴി മാറിയെങ്കിലും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാനവാക്കായി വളര്‍ന്നു. നിയമസഭയിലേക്ക് 1996 മുതല്‍ 2006 വരെ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തില്‍ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആന്‍റണി മന്ത്രിസഭയില്‍ വനം–കായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ല്‍ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ കണ്ണൂര്‍ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ല്‍ ലോക്സഭയിലേക്കും  2016 ല്‍ നിയമസഭയിലേക്കും മല്‍സരിച്ച് തോല്‍വി അറിഞ്ഞെങ്കിലും 2019ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമായെങ്കിലും വിട്ടുകൊടുക്കാന്‍ സുധാകരന്‍ തയ്യാറായില്ല. 

Leave a Reply

Latest News

മന്ത്രി ബൽബീർ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വൻ പ്രതിഷേധ റാലി

ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വൻ പ്രതിഷേധ റാലി. പ്രതിഷേധത്തിന്...

More News