മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാക്കേസില്‍ പി.സി. ജോര്‍ജിനെ ക്രൈം ബ്രാഞ്ച്‌ നാളെ ചോദ്യം ചെയ്യും

0

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാക്കേസില്‍ പി.സി. ജോര്‍ജിനെ ക്രൈം ബ്രാഞ്ച്‌ നാളെ ചോദ്യം ചെയ്യും.
തിരുവനന്തപുരത്ത്‌ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച്‌ ജോര്‍ജിന്‌ നോട്ടീസ്‌ നല്‍കി. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ്‌ സ്വപ്‌നയ്‌ക്കും പി.സി. ജോര്‍ജിനുമെതിരേ കേസെടുത്തിരിക്കുന്നത്‌. സംസ്‌ഥാനത്ത്‌ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നതാണ്‌ കേസ്‌.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ സ്വപ്‌നയ്‌ക്ക്‌ വേണ്ടി മുഖ്യമന്ത്രിക്കെതിരേ ഒരു ഓണ്‍ലൈന്‍ ചാനലിന്‌ അഭിമുഖം നല്‍കാന്‍ പി.സി. ജോര്‍ജ്‌ പ്രേരിപ്പിച്ചെന്ന്‌ സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി സരിത നായര്‍ വെളിപ്പടുത്തിയിരുന്നു. സ്വപ്‌നയും, ജോര്‍ജും ക്രൈം നന്ദകുമാറും എറണാകുളത്ത്‌ കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറഞ്ഞിരുന്നു. തുടര്‍ന്ന്‌, കേസില്‍ സരിത എസ്‌. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരേയുള്ള തെളിവ്‌ സ്വപ്‌നയുടെ കൈയിലുണ്ടെന്ന്‌ പറയാന്‍ ജോര്‍ജ്‌ പല തവണ വിളിച്ചെന്നും സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ്‌ സരിത പ്രതികരിച്ചത്‌. സ്വപ്‌നയുടെ കൈയില്‍ തെളിവില്ലെന്ന്‌ അറിയാവുന്നത്‌ കൊണ്ട്‌ പിന്മാറിയെന്നാണ്‌ സരിതയുടെ മൊഴി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സരിത അനേ്വഷണസംഘത്തിന്‌ കൈമാറിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here