വി​സ്മ​യ കേ​സി​ൽ കി​ര​ണി​ന്‍റെ പി​താ​വ് കൂ​റു​മാ​റി

0

കൊല്ലം: വിസ്മയ കേസിൽ വഴിത്തിരിവ്. കേസിലെ പ്രതിയായ വിസ്മയുടെ ഭർത്താവ് കിരണിന്‍റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.

ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി വ​ച്ച ശേ​ഷ​മാ​ണ് വി​സ്മ​യ ജീവനൊടുക്കിയതെന്നാണ് ഇ​ന്ന് സ​ദാ​ശി​വ​ൻ പി​ള്ള കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. കു​റി​പ്പ് താ​ൻ വീ​ട്ടി​ലെ​ത്തി​യ ഒ​രു പോ​ലീ​സു​കാ​ര​ന് കൈ​മാ​റി​യെ​ന്നും ഇ​യാ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ വി​സ്മ​യ​യു​ടെ മ​ര​ണ​സ​മ​യ​ത്ത് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലോ മാ​ധ്യ​മ​ങ്ങ​ളോ​ടോ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​നെ കു​റി​ച്ച് പി​ള്ള പ​റ​ഞ്ഞി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പി​ള്ള കൂ​റു​മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply