ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോരില്‍ രണ്ട് തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ആയുധങ്ങള്‍ പൊലീസിന് കൈമാറിയായിരുന്നു കീഴടങ്ങല്‍. ബരാമുള്ള ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. ആബിദ് മുഷ്താഖ് വാര്, മെഹ്റാജ് ദിന് വാര് എന്നിവരാണ് കീഴടങ്ങിയതെന്ന് പ്രാദേശിക മാധ്യമമായ കശ്മീര്‍ ഇമേജ് റിപ്പോര്‍ട്ട് ചെയ്തു. അമ്മമാരെ വിളിച്ചുവരുത്തിയാണ് ഇവരെ കീഴടങ്ങാന്‍ സുരക്ഷാ സേന പ്രേരിപ്പിച്ചത്. കീഴടങ്ങല്‍ വ്യവസ്ഥ ഇവര്‍ അംഗീകരിച്ചതിന് ശേഷം ആയുധം കൈമാറി. ഇവരെ കാണാന്‍ കുടുംബത്തെ അനുവദിച്ചു. കഴിഞ്ഞ ദിവസവും തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു.
English summary
In Sopore, Jammu and Kashmir, two militants surrendered to security forces. The surrender was the handing over of weapons to the police. They surrendered during a search conducted by security forces in Baramulla district.