Sunday, September 26, 2021

രാജസ്ഥാനിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 100ൽ അധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Must Read

രാജസ്ഥാനിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 100ൽ അധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 45 കുട്ടികളടക്കം 100 ൽ അധികം ആളുകൾക്കാണ് ഭക്ഷണംകഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർഷഹർ പട്ടണത്തിലെ വിവാഹ പരിപാടിക്ക് പങ്കെടുത്തിരുന്നവർക്കാണ് ഛർദ്ദിലും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥലക്കുറവ് മൂലം രോഗികൾ തറയിൽ കിടക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സർദർഷഹർ പോലീസ് ആശുപത്രിയിൽ എത്തി അന്വേഷിച്ചു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News