പിറവം: പിറവത്ത് വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പിറവം പള്ളിക്കാവിനു സമീപം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്യാമളയാണ് (54) കൊല്ലപ്പെട്ടത്.പ്രതിയെന്ന് കരുതുന്ന കക്കാട് സ്വദേശി ശിവരാമൻ പൊലീസിെൻറ പിടിയിലായി. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പോസ്റ്റൽ സർവിസിൽ ജോലിയിലിരിക്കെ മരണപ്പെട്ട കൃഷ്ണൻകുട്ടിയുടെ സുഹൃത്തായ ശിവരാമനുമായി ശ്യാമളക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്.
ശിവരാമൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. വീടിനുസമീപം വരെ ഓട്ടോക്ക് വന്നശേഷം കൊല നടത്തിയതായി കരുതുന്നു. പിടിവലി നടന്നതായും സംശയിക്കുന്നുണ്ട്. വീടിന് പിറകു വശത്താണ് മൃതദേഹം കണ്ടത്. കൃത്യത്തിനുശേഷം ശ്യാമളയുടെ ഫോണിൽനിന്ന് പ്രതി അവരുടെ മുത്ത മകളെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് മകൻ സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, പിറവം സി.ഐ ഇ.എസ്. സാംസൺ, എസ്.ഐമാരായ കെ.എസ്. ബിനു, കെ.വി. ദിനേശൻ, എ.എൻ. സാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം പിന്നീട്
English summary
In Piravom, a housewife was hacked to death inside her house