Sunday, September 19, 2021

പെരുമ്പാവൂരിൽ സ്‌കൂട്ടറിലെത്തിയ യുവാവ് പട്ടാപ്പകൽ ഫർണിച്ചർ ഷോറൂമിൽ നിന്ന് സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നു

Must Read

പെരുമ്പാവൂർ: സ്‌കൂട്ടറിലെത്തിയ യുവാവ് പട്ടാപ്പകൽ ഫർണിച്ചർ ഷോറൂമിൽ നിന്ന് സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നു.

മാവേലിപ്പടി റോയൽ ഫർണിച്ചർ ഉടമ കൊല്ലൂരത്ത് ആൻസി ശിവദാസിന്റെ മൂന്നുപവൻ തൂക്കമുള്ള സ്വർണമാലയാണ് യുവാവ് തട്ടിയെടുത്തത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

ഫർണിച്ചറിന്റെ വിലവിവരം ചോദിച്ച് 15 മിനിറ്റോളം കടയിൽ തങ്ങിയ യുവാവ്, പൊടുന്നനെ ആൻസിയെ തള്ളിവീഴ്ത്തി മാലപൊട്ടിച്ച് കടന്നുകളഞ്ഞതായാണ് വിവരം. ജങ്‌ഷനിൽ മർച്ചന്റ്‌സ് അസോ. സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ല. മോഷ്ടാവ് സ്കൂട്ടറിൽ പവിഴം റൈസ് മിൽ റോഡിലേക്കാണ് തിരിഞ്ഞുപോയതെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

റോയൽ ഫർണിച്ചർ സ്ഥാപനം നടത്തുന്ന ശിവദാസനും കുടുംബവും സ്ഥാപനത്തിന്റെ മുകൾനിലയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ സമയം ശിവദാസിന്റെ ഭാര്യ ആൻസി മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News