പാ​ല​ക്കാ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

0

പാ​ല​ക്കാ​ട്: കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ടേ​ക്കു​ള​ത്ത് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഒ​ടു​കി​ന്‍ചോ​ട് കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ല്‍​സി (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു​ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഭാ​ർ​ത്താ​വ് വ​ര്‍​ഗീ​സി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് 12.30-നാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വർഗീസ് പോ​ലീ​സി​നെ വി​ളി​ച്ച് താ​നും മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഗീ​സ് അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തു​വെ​ന്നും കൊ​ല​പാ​ത​ക കാ​ര​ണം അ​ന്വേ​ഷി​ച്ചു​ വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply