Sunday, December 6, 2020

ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ മുന്നിൽ; 6 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനു മേൽക്കൈ; ഇതുകൂടി ലഭിച്ചാൽ, ജോ ബൈഡനു പ്രസിഡന്റാകാം; ഒപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി ചരിത്രമെഴുതും

Must Read

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍,...

വാഷിങ്ടൻ ∙ ഇഞ്ചോടിഞ്ചു പോരാട്ടത്തിനും നാടകീയതകൾക്കുമൊടുവിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു മുന്നേറ്റം.

6 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനു മേൽക്കൈ ഉണ്ടെങ്കിലും വോട്ടെണ്ണൽ ഇന്നു മാത്രമേ പുനരാരംഭിക്കൂ. ഇതുകൂടി ലഭിച്ചാൽ, ജോ ബൈഡനു പ്രസിഡന്റാകാം. ഒപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി ചരിത്രമെഴുതും.

നിലവിലുള്ള പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ മുന്നിലാണ്. അലാസ്ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേർന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല. ബൈഡൻ സ്വന്തമാക്കിയ വിസ്കോൻസെനിൽ (10) ട്രംപ്‌ പക്ഷം വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്.

നേരത്തേ മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന പെൻസിൽവേനിയയിലും ജോർജിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്. ഇതിനിടെ, വോട്ടെണ്ണൽ പൂർത്തിയാകും മുൻപേ താൻ വിജയിച്ചുവെന്നുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം സ്വന്തം കക്ഷിനേതാക്കൾക്കുവരെ ഞെട്ടലായി. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായും സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ ബൈഡന്റെ മുന്നേറ്റമാണു കണ്ടത്. പിന്നാലെ ട്രംപ് കുതിച്ചുകയറി. 29 ഇലക്ടറൽ വോട്ടുകളുള്ള നിർണായക സംസ്ഥാനമായ ഫ്ലോറിഡ ട്രംപിനൊപ്പം നിന്നു. ടെക്സസും ഒഹായോയും പിടിച്ചതോടെ ട്രംപ് 2016 ലെ വിജയം ആവർത്തിക്കുമെന്ന പ്രതീതിയായി. എന്നാൽ, മിഷിഗനിലും വിസ്‌കോൻസെനിലും ബൈഡന് അപ്രതീക്ഷിത മുന്നേറ്റമാണു ലഭിച്ചത്.

trump-biden
നിർണായകമായ 6 സംസ്ഥാനങ്ങൾ

ഫ്ലോറിഡ ജയിക്കുന്നയാൾ വൈറ്റ്ഹൗസിലെത്തും എന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ചരിത്രം. ഒരിക്കൽമാത്രമേ (1992) ഇത് മാറിയിട്ടുള്ളൂ. ഏറ്റവും നിർണായകമായ ഈ ചാഞ്ചാട്ട സംസ്ഥാനത്ത് ഉജ്വല വിജയം നേടിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തവണ ഒഹായോ, ടെക്സസ് തുടങ്ങിയവയും എളുപ്പത്തിൽ സ്വന്തമാക്കി. എന്നാൽ, കടുത്ത മത്സരം നേരിട്ടത് മറ്റ് 6 സംസ്ഥാനങ്ങളിൽ. മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ, നെവാഡ, ജോർജിയ, നോർത്ത് കാരലൈന എന്നിവയാണത്.

മിഷിഗനിൽ ഏറെനേരം മുന്നിലായിരുന്ന ട്രംപ് അവസാനഘട്ടത്തിലാണ് പിന്നിലേക്കു പോയത്. പെൻസിൽവേനിയയിലാകട്ടെ, ആദ്യം നേടിയ വൻ ഭൂരിപക്ഷം ക്രമേണ കുറഞ്ഞു. തപാൽ–മുൻകൂർ വോട്ടുകളെണ്ണാൻ ശേഷിക്കുന്ന നെവാഡയിൽ വോട്ടെണ്ണൽ നിയമപ്രകാരം ഇന്നു മുതലേ പുനരാരംഭിക്കൂ. നെവാഡയിൽ കൂടി വിജയം ഉറപ്പിക്കുകയും നിലവിൽ ലീഡുള്ള മിഷിഗനിൽ വിജയിക്കുകയും ചെയ്താൽ ബൈഡനു പ്രസിഡന്റ് പദം ഉറപ്പിക്കാം

English summary

In Nevada, which has 6 electoral college members, Biden has the upper hand, but the vote count will only resume today. With that said, Joe Biden could be president. Kamala Harris, who is of Indian descent, will make history as Vice President

Leave a Reply

Latest News

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

ഇന്ത്യയുടെ താക്കീത് തള്ളി: കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കാനഡ

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്. ക​ർ​ഷ​ക സ​മ​ര​ത്തെ...

More News