മഹാരാഷ്ട്രയിൽ‌ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

0

മുംബൈ: മഹാരാഷ്ട്രയിൽ‌ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഫേസ്ബുക്ക് ലൈവിലാണ് ഉദ്ദവ് രാജി തീരുമാനം അറിയിച്ചത്. എൽഎംസി സ്ഥാനവും ഉദ്ദവ് രാജിവച്ചു.

ബാ​ലാ​സാ​ഹി​ബി​ന്‍റെ മ​ക​നെ വീ​ഴ്ത്തി​യ​തി​ൽ നി​ങ്ങ​ൾ​ക്ക് ആ​ഹ്ലാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു താ​ക്ക​റെ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. താ​ൻ ഇ​ത്ര​യും നാ​ൾ നി​ല​കൊ​ണ്ട​ത് മ​റാ​ത്തി​ക​ൾ​ക്കും ഹി​ന്ദു​ക്ക​ൾ​ക്കും വേ​ണ്ടി​യാ​ണ്. അ​ധി​കാ​ര​ത്തി​ൽ ക​ട​ച്ചു​തൂ​ങ്ങു​ന്ന​വ​ന​ല്ല താ​ൻ.

ഒ​രു ശി​വ​സേ​ന​ക്കാ​ര​ൻ​പോ​ലും എ​തി​രാ​വു​ന്ന​ത് സ​ഹി​ക്കാ​നാ​വി​ല്ല. അ​തി​നാ​ലാ​ണ് രാ​ജി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി വി​ധി​യെ ത​ങ്ങ​ൾ മാ​നി​ക്കു​ന്നു. ജ​നാ​ധി​പ​ത്യം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് താ​ൻ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ധി​കാ​രം വി​ടു​ക​യാ​ണ്. താ​ൻ എ​ന്നെ​ന്നേ​ക്കു​മാ​യി പോ​കു​ന്നി​ല്ല, ഇ​വി​ടെ ഉ​ണ്ടാ​കും, ഒ​രി​ക്ക​ൽ കൂ​ടി ശി​വ​സേ​ന ഭ​വ​നി​ൽ ഇ​രി​ക്കും. ത​ന്‍റെ എ​ല്ലാ ആ​ളു​ക​ളെ​യും ഒ​ന്നി​ച്ചു​കൂ​ട്ടും. ത​ന്നെ പി​ന്തു​ണ​ച്ച എ​ൻ​സി​പി​ക്കും കോ​ൺ​ഗ്ര​സി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here