Tuesday, May 18, 2021

മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി

Must Read

ഇന്ദോർ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഇന്ദോർ നഗരത്തിൽ ബിജൻപുർ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം.

35കാരനായ പവൻ പവാറാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്. മരണവാർത്ത അറിഞ്ഞതോടെ 33കാരിയായ നേഹ പവാർ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

നഗരത്തിലെ പ്രധാന കോളജിലെ അധ്യാപകനായിരുന്നു പവൻ. ആശുപത്രിയിൽ നിന്ന്​ മടങ്ങിയെത്തിയ പവൻ ബുധനാഴ്ച രാവിലെ അണുബാധയെ തുടർന്ന്​ മരിക്കുകയായിരുന്നു. യുവതിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മധ്യപ്രദേശിൽ മേയ്​ ഏഴുവരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഭോപാൽ, ഇന്ദോർ തുടങ്ങിയ നഗരങ്ങളിൽ നേരത്തേതന്നെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Latest News

എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കുപയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കും ബോധവൽക്കരണത്തിനുമായി നിയോഗിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ പൊലീസിനെ ഇത്തരം ജോലികൾ‍ക്കു...

More News