Monday, November 29, 2021

കുറിച്ചിയില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ ലോഡ്‌ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Must Read

കോട്ടയം: കുറിച്ചിയില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ ലോഡ്‌ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമെന്നു പ്രാഥമിക നിഗമനം. എ.ആര്‍. ക്യാമ്പിലെ എ.എസ്‌.ഐ. തുരുത്തി, ശ്രുതിയില്‍ മധുസൂദനന്‍ നായരാ (53) ണ്‌ മരിച്ചത്‌. ഇന്നലെ രാവിലെയാണ്‌ മധുസൂദനന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
സമീപത്തെ മുറിയില്‍ താമസിച്ചിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്‌ഥലത്തെത്തിയ ചിങ്ങവനം പോലീസ്‌, മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കോവിഡ്‌ പരിശോധനയ്‌ക്കും പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്‌. ഭാര്യ: ശ്രീജ. മക്കള്‍: അഖില (വിദ്യാര്‍ഥി, അമൃത ആയുര്‍വേദ ആശുപത്രി), അനുപമ (പ്ലസ്‌ വണ്‍ വിദ്യാര്‍ഥി )

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News