കുന്നത്തുനാട് താലൂക്കിൽ ആറ് കൊല്ലത്തിനിടെ പട്ടയം ലഭിച്ചത് 199 പേർക്ക്

0

പെരുമ്പാവൂർ: കഴിഞ്ഞ ആറ്ു കൊല്ലത്തിനിടെ കുന്നത്തുനാട് താലൂക്കിൽ പട്ടയം ലഭിച്ചത് 199 പേർക്ക്. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലിരുന്ന ആദ്യത്തെ അഞ്ച് കൊല്ലം 182 പേർക്കും കഴിഞ്ഞ ഒരുകൊല്ലം 17 പേർക്കും പട്ടയം നൽകിയതായി താലൂക്ക് അധികൃതർ അറിയിച്ചു. പെരുമ്പാവൂർ, ചേലാമറ്റം, കോടനാട്, അശമന്നൂർ, വാഴക്കുളം, പട്ടിമറ്റം, പുത്തൻകുരിശ് വില്ലേജുകളിൽ ഓരോരുത്തർക്ക് വീതവും വേങ്ങൂർ വെസ്റ്റ് വില്ലേജിൽ മൂന്ന് പേർക്കും അറയ്ക്കപ്പടിയിൽ രണ്ട് പേർക്കും പട്ടയം അനുവദിച്ചു.

വെങ്ങോലയിൽ അഞ്ച് കുടുംബങ്ങൾക്കാണ് ഇക്കൊല്ലം പട്ടയം നൽകിയത്. പല കുടുംബങ്ങളും 40 കൊല്ലത്തിലധികമായി പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരുന്നവരാണ്. 85 കാരനായ കൊമ്പനാട് മൂത്തേടം നടുക്കുടി പൊന്നപ്പനാണ് ഒടുവിലായി പട്ടയം ലഭിച്ചത്. 2014-ൽ അപേക്ഷ നൽകിയ ചേലാമറ്റം തെക്കേമണ്ണിൽ നബീസയ്ക്കും പട്ടയം അനുവദിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു

Leave a Reply