Thursday, January 27, 2022

കോവളത്ത് വിദേശിയെ തടഞ്ഞ് പോലീസിന്റെ പരിശോധന; സഹികെട്ട് റോഡരികിൽ ഒഴിച്ച് കളഞ്ഞത് രണ്ട് കുപ്പി മദ്യം

Must Read

പുതുവത്സരാഘോഷങ്ങളിൽ ലോകം മുങ്ങി നിൽക്കുമ്പോഴും കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ എല്ലാവർക്കും വിനയാകുകയാണ്. പോലീസിന്റെ വക കർശന പരിശോധനയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. അത്തരത്തിൽ കോവളത്ത് നടന്ന ഒരു പരിശോധനയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അല്പം മുൻപായിരുന്നു സംഭവം.

പുതുവത്സരാഘോഷത്തിന് മുന്നോടിയായി കോവളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിഷേധവുമായി സ്വീഡിഷ് പൗരൻ രംഗത്തെത്തിയത്. ന്യൂ ഇയറിന് മിന്നിക്കാൻ 3 കുപ്പി മദ്യവുമായി തിരുവനന്തപുരത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്നു സ്റ്റീവ്. അപ്പോൾ ദാ മുന്നിൽ നിൽക്കുന്നു നമ്മുടെ പോലീസ്. പരിശോധനയിൽ സ്റ്റീവിന്റെ സ്കൂട്ടറിൽ മൂന്ന് കുപ്പി മദ്യം. ബില്ലെവിടെയെന്ന് പോലീസ്. ബിവറേജിൽ നിന്നും ബില്ല് വാങ്ങാൻ മറന്നെന്ന് പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. എന്നാൽ, കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. സഹികെട്ട് സ്റ്റീവ് തന്റെ കൈയിൽ ഉണ്ടായിരുന്ന രണ്ട് കുപ്പി മദ്യം പോലീസുകാരുടെ മുന്നിൽ വെച്ച് തന്നെ പൊട്ടിച്ച് സമീപത്തുള്ള കുറ്റികാട്ടിൽ ഒഴിച്ച് കളഞ്ഞു.

ആരോ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട പോലീസ് പറഞ്ഞത് നേരെ തിരിച്ചു. ബില്ല് വാങ്ങി വരാനും മദ്യം കളയേണ്ടന്നും ആൺ പോലീസ് പിന്നീട് പറഞ്ഞത്. ഇനിയാണ് മലയാളി കണ്ടു പഠിക്കേണ്ട സ്റ്റീവിന്റെ പൗര ബോധം. മദ്ധ്യം പൊട്ടിച്ച് കളഞ്ഞെങ്കിലും പ്ലാസ്റ്റിക് കുപ്പി സ്റ്റീവ് ബാഗിൽ തന്നെ സൂക്ഷിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ പിന്നീട് ബില്ലും വാങ്ങി സ്റ്റേഷനിൽ ഹാജരാക്കി. പോലീസിനോട് തനിക് ഒരു പരാതിയും ഇല്ലെന്ന് സ്റ്റീവ് പറയുന്നു.എല്ലാം ഒരു തമാശ. രണ്ട് ഫുള്ള് പോയിക്കിട്ടിയതിൽ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് പറഞ്ഞു. സംഭവം സോഷ്യൽമീഡിയയിലും ചർച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

കോവിഡിന്റെ വ്യാപനം സംസ്ഥാനത്ത് മറ്റൊരു പുതുവർഷം കൂടിയാണ് നിയന്ത്രണത്തിലാക്കിയത്. പുതുവത്സരം പ്രമാണിച്ച് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഇന്ന് നിരത്തുകളിൽ ശക്തമായ പോലീസ് പരിശോധനയുമുണ്ടാകും. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങൾ പാടുള്ളുവെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പത്ത് മണിക്ക് ശേഷം ആൾക്കൂട്ടം കൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ പാടില്ല, കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പരിശോധന കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.

ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാർട്ടികൾ പാടില്ല. കടകൾ രാത്രി പത്തുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. രാത്രി കർഫ്യൂ നിലവിൽ വന്നതോടെ ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.

രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.

ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ എന്നിവയല്ലാം രാത്രി പത്ത്മണിയോടെ പൂർണമായും അടച്ചുകഴിഞ്ഞു. തിയേറ്ററുകളിലെ സെക്കൻഡ് ഷോയും നാലുനാൾ ഉണ്ടാകില്ല. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്ന് സ‍ർക്കാ‍ർ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രണ്ടാം തിയതിക്ക് ശേഷം രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

പുതുവത്സരാഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാനായി ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊരു ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News