Tuesday, June 15, 2021

കേരളത്തിൽ ജൂൺ 16 വരെ ലോക്ഡൗൺ നീട്ടി

Must Read

തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്​ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ലോക്​ഡൗണിന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത്.

ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഇപ്പോൾ 15ൽ താഴെയാണ്​. കഴിഞ്ഞ ദിവസം ഇത്​ 14 ആയിരുന്നു. കോവിഡ്​ രണ്ടാം തരംഗത്തിൽ ടി.പി.ആർ 30ൽ നിന്ന് 15ലേക്ക് വളരെ വേഗത്തിൽ താഴ്​ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ്​​ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്​.

ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയാൽ മതിയെന്നാണ്​ ആരോഗ്യവിദഗ്ധർ പറയുന്നത്​. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ്​ മുന്നറിയിപ്പ് നൽകിയത്​.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News