Monday, December 6, 2021

കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

Must Read

കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. ആലത്തൂർ സ്വദേശിയായ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ 31.25 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​വും ബാ​ങ്ക് അ ​വ​ധി​യാ​യ​തി​നാ​ലാ​ണ് ക​ള​ക്ഷ​ൻ തു​ക അ​ട​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ണം ചി​റ​ക്ക​ൽ​പ്പ​ടി​യി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ൽ അ​ട​ക്കാ​നാ​യി ഷോ​പ്പ് മാ​നേ​ജ​ർ കൊ​ടു​ത്തു വി​ട്ട​പ്പോ​ഴാ​ണ് ഗി​രീ​ഷ് പ​ണ​വു​മാ​യി മു​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്നും പോ​വു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യു​ള്ള സ​ന്ദേ​ശം ഷോ​പ്പ് മാ​നേ​ജ​ർ​ക്ക് അ​യ​ച്ച ശേ​ഷ​മാ​ണ് മു​ങ്ങി​യ​ത്.

ഇ​യാ​ൾ സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News