Sunday, September 26, 2021

തണ്ടും കിഴങ്ങും അഴുകുന്ന രോഗം പടർന്ന് കളത്തൂർ മേഖലയിൽ കപ്പകൃഷി വ്യാപകമായി നശിക്കുന്നു

Must Read

കളത്തൂർ: തണ്ടും കിഴങ്ങും അഴുകുന്ന രോഗം പടർന്ന് കളത്തൂർ മേഖലയിൽ കപ്പകൃഷി വ്യാപകമായി നശിക്കുന്നു. ആഴ്ചകൾക്കുള്ളിൽ മേഖലയിലെ ഏക്കറുകണക്കിന് കപ്പകൃഷിയാണ് നശിച്ചത്.

അമ്പത് ഏക്കറിൽ കൃഷിനാശം

നാൽപ്പതിലധികം കർഷകരുടേതായി അമ്പത് ഏക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചുകഴിഞ്ഞു. കപ്പ മുഖ്യകൃഷിയായി സ്വീകരിച്ചവരാണിവർ. ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്യുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടെയാണ് രോഗം പടർന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇലയിൽ മഞ്ഞനിറം കാണുന്നതാണ് രോഗത്തിന്റെ തുടക്കം. ഏതാനും ദിവസങ്ങൾക്കുള്ളിൽ തണ്ടും വൈകാതെ കിഴങ്ങും പൂർണമായും അഴുകി നശിക്കും.

ഗവേഷകസംഘം സന്ദർശിച്ചു

കർഷകർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചു. വിവരം അറിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മിയുടെ ഇടപെടലിനെ തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.

പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു.

കുമരകം കാർഷികഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, തിരുവനന്തപുരത്ത് നിന്ന് ഡോ. ജയലക്ഷ്മി, കുറവിലങ്ങാട് എ.ഡി.എ. ഷേർളി സക്കറിയാസ്, കൃഷി ഓഫീസർ ഡെന്നിസ് ജോസഫ് എന്നിവർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു.

ഫംഗസ് ബാധ

കൃഷി പൂർണമായും അഴുകിയ നിലയിലാണെന്നും ഫംഗസ് പിടിപെടുന്നതാകാമെന്നും സംഘം പറഞ്ഞു.

ഇവരുടെ റിപ്പോർട്ട് അനുസരിച്ച് കാർഷികഗവേഷണ കേന്ദ്രത്തിൽ പഠനവിധേയമാക്കും. 25-ന് സംഘം വീണ്ടും പരിശോധനയ്ക്ക് എത്തും.

കർഷകന് ഇരുട്ടടി

ഇതോടെ 40 കുടുംബങ്ങൾ കടക്കെണിയിലാകുന്ന അവസ്ഥയിലാണ്. ഏറ്റവും കൂടുതൽ പച്ചക്കറി, മരച്ചീനി കർഷകരുള്ള സ്ഥലമാണ് കളത്തൂർ. അപ്രതീക്ഷിതമായുണ്ടയ രോഗബാധ മേഖലയിലെ കർഷകരിൽ ആശങ്ക പരത്തുന്നു.

കളത്തൂർ, നസ്രത്തുഹിൽ, കുര്യം, വെമ്പള്ളി എന്നിവിടങ്ങളിലേക്കും രോഗം പടരുന്നതായി കർഷകർ പറഞ്ഞു. വിലയിടിവ് മൂലം നട്ടം തിരിയുന്ന കർഷകന് ഫംഗസ് രോഗബാധ ഇരുട്ടടിയായി. മൂപ്പെത്തി വിളവെടുക്കാറായ കൃഷിയും വളർന്നുതുടങ്ങിയ കൃഷിയും അടക്കം നശിച്ചവയിൽപ്പെടുന്നു.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News