കാലം ചെയ്‌ത സഖറിയാസ്‌ മോര്‍ പോളികാര്‍പ്പോസിന്‌ ആദരാഞ്‌ജലിയര്‍പ്പിച്ച്‌ കട്ടച്ചിറ പള്ളി കവാടത്തിനു മുന്നില്‍ സ്‌ഥാപിച്ചിരുന്ന പാത്രിയര്‍ക്കാ പതാകയും കരിങ്കൊടിയും നശിപ്പിച്ചു

0

കാലം ചെയ്‌ത സഖറിയാസ്‌ മോര്‍ പോളികാര്‍പ്പോസിന്‌ ആദരാഞ്‌ജലിയര്‍പ്പിച്ച്‌ കട്ടച്ചിറ പള്ളി കവാടത്തിനു മുന്നില്‍ സ്‌ഥാപിച്ചിരുന്ന പാത്രിയര്‍ക്കാ പതാകയും കരിങ്കൊടിയും നശിപ്പിച്ചു. ഒരാഴ്‌ച മുമ്പ്‌ ഇടവകയില്‍നിന്നു ശെമ്മാശ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ട ഡീക്കന്‍ ഷിജു പി. കുഞ്ഞുമോന്‌ ആശംസയര്‍പ്പിച്ചു വച്ചിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡും നശിപ്പിച്ചിരുന്നു. ഇന്നലെ ഇടവക വിശ്വാസികളുടെയും കട്ടച്ചിറ പള്ളി മാനേജിങ്‌ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ കുറത്തികാട്‌ എസ്‌.എച്ച്‌.ഒ. നല്‍കിയ ഉറപ്പിലാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌.
മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിക്കാനാണ്‌ മെത്രാന്‍ കക്ഷി ശ്രമിക്കുന്നതെന്ന്‌ ഇടവക മാനേജിങ്‌ കമ്മിറ്റി ആരോപിച്ചു. ഒരു മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട്‌ സ്‌ഥാപിച്ച കരിങ്കൊടിയും പതാകയും നശിപ്പിക്കുന്നത്‌ ക്രിസ്‌തീയതയ്‌ക്കു നിരക്കുന്നതല്ല. സഭാതര്‍ക്ക പരിഹാരത്തിനുള്ള നിയമനിര്‍മാണവുമായി സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ അക്രമമാര്‍ഗങ്ങളിലൂടെ കട്ടച്ചിറ കലാപഭൂമിയാക്കാനാണ്‌ മെത്രാന്‍ കക്ഷി ശ്രമിക്കുന്നതെന്നും ഇടവക മാനേജിങ്‌ കമ്മിറ്റി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here