Sunday, December 5, 2021

ഹരിയാനയിൽ ബിജെപി എംപി രാം ചന്ദർ ജംഗ്രയുടെ വാഹനം കർഷക പ്രതിഷേധക്കാർ തകർത്തു

Must Read

ഹരിയാനയിൽ ബിജെപി എംപി രാം ചന്ദർ ജംഗ്രയുടെ വാഹനം കർഷക പ്രതിഷേധക്കാർ തകർത്തു. ഹിസാർ ജില്ലയിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് സമരക്കാർ രാം ചന്ദറിനെ വളഞ്ഞത്. പ്രതിഷേധക്കാർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

സ​മ​ര​ക്കാ​രെ പോ​ലീ​സ് പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ശ്ര​മം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി. ഇ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്ത​ത്. രാം ​ച​ന്ദ​ർ എ​ത്തു​മെ​ന്ന​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ക​ർ​ഷ​ക​രെ ത​ട​യാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News