Tuesday, October 26, 2021

ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ആദ്യ ദിവസങ്ങളില്‍ പ്രതിദിനം കാല്‍ലക്ഷം പേരെ പ്രവേശിപ്പിക്കും

Must Read

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ആദ്യ ദിവസങ്ങളില്‍ പ്രതിദിനം കാല്‍ലക്ഷം പേരെ പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും.
പത്തിനു താഴെയും 65 -നു മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട്‌ ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ എടുത്തവരല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം. അഭിഷേകം ചെയ്‌ത നെയ്യ്‌ എല്ലാവര്‍ക്കും കൊടുക്കുന്നതിനു ദേവസ്വംബോര്‍ഡ്‌ സംവിധാനമൊരുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനം കഴിഞ്ഞ്‌ സന്നിധാനത്ത്‌ തങ്ങാന്‍ അനുവദിക്കില്ല. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട്‌ വഴി സന്നിധാനത്ത്‌ എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ഥാടകരെ അനുവദിക്കില്ല.
പമ്പയില്‍ സ്‌നാനത്തിന്‌ അനുമതി നല്‍കും. വാഹനങ്ങള്‍ നിലയ്‌ക്കല്‍വരെയേ അനുവദിക്കൂ. അവിടെനിന്ന്‌ പമ്പവരെ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഉപയോഗിക്കണം. അതിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി.
കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം.
ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കും. അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത കെട്ടിടങ്ങളില്‍ സ്‌മോക്ക്‌ ഡിറ്റക്‌ടറുകള്‍ സ്‌ഥാപിക്കണം. കോവിഡ്‌മുക്‌തരില്‍ അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യസ്‌ഥിതി പരിശോധിച്ച്‌ മാത്രമേ ദര്‍ശനത്തിന്‌ വരാന്‍ പാടുള്ളൂ എന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News