ബൾഗേറിയയിൽ പ്രസിഡന്‍റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ

0

പാർലമെന്‍റ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബൾഗേറിയയിൽ പ്രസിഡന്‍റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. സ്പീക്കർ നികോള മിൻചേവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

തി​ങ്ക​ളാ​ഴ്ച ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട ദേ​ശീ​യ സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ൽ സ്പീ​ക്ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റു​മെ​ൻ റ​ദേ​വ്, പ്ര​ധാ​ന​മ​ന്ത്രി കി​റി​ൽ പെ​റ്റ്കോ​വ്, മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് നി​ർ​ബ​ന്ധി​ത സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ പോ​യ​തെ​ന്ന് ബ​ൾ​ഗേ​റി​യ​യു​ടെ മു​ഖ്യ ആ​രോ​ഗ്യ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. സു​ര​ക്ഷ-​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ന്മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഐ​സോ​ലേ​ഷ​നി​ലാ​ണ്.

Leave a Reply