Monday, November 30, 2020

കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്ക്

Must Read

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും...

പട്‌ന: ബിഹാറില്‍ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും നിഴലില്‍ നിന്ന് മുക്തി നേടി ബിജെപി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറി ജെഡിയുവിനെയും നിതീഷിനെയും അപ്രസക്തമാക്കുന്ന വിജയമാണ് ബിജെപി നേടിയത്. 2015ല്‍ ജെഡിയുവിന്റെ സഹായമില്ലാതെ തന്നെ 53 സീറ്റില്‍ വിജയിച്ച് കരുത്ത് കാട്ടിയ ബിജെപി, ഇക്കുറി 74 സീറ്റുകള്‍ നേടി ആര്‍ജെഡിക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ജെഡിയു വെറും 43 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഭരണം നിലനിര്‍ത്താനായെങ്കിലും ജെഡിയുവിന്റേതും നിതീഷ് കുമാറിന്റെയും വിജയത്തിന് തിളക്കം കുറഞ്ഞത് ബിഹാറിലുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ അറിയാം.

2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 21 സീറ്റിന്റെ അധിക നേട്ടമാണ് ബിജെപിക്കുണ്ടായത്. അതേസമയം, 28 സീറ്റുകള്‍ ജെഡിയുവിന് നഷ്ടപ്പെട്ടു. 19.4 ശതമാനം വോട്ടുവിഹിതമാണ് ബിജെപിക്കുള്ളത്. ജെഡിയുവിന്റെ വോട്ടുവിഹിതം 15.4 ശതമാനത്തിലേക്കൊതുങ്ങി. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞതാണ് ജെഡിയുവിന് കനത്ത തിരിച്ചടിയായത്. ജെഡിയുവിനെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പരസ്യമായി എതിര്‍ത്ത് മുന്നണി വിട്ട ചിരാഗ് പാസ്വാന്‍ ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തു. ജെഡിയു മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെപി മത്സരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്‌തെന്നാണ് വിലയിരുത്തല്‍. അതേസമയം ബിജെപി മത്സരിച്ച മണ്ഡലങ്ങളില്‍ എല്‍ജെപി പൂര്‍ണ പിന്തുണയും നല്‍കി. ചിരാഗ് പാസ്വാന്റെ ജെഡിയു വിരുദ്ധ നിലപാടിനെ ബിജെപി തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയം.

തെരഞ്ഞെടുപ്പിന് മുമ്പേ ബിഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പ്രകടനം മോശമായ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ സ്ഥാനത്ത് തുടരുമോ എന്നത് കണ്ടറിയണം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധികാരം പങ്കിടലില്‍ ബിജെപിയുടെ നിലപാടിനായിരിക്കും മുന്‍തൂക്കം. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അധികം സ്വാധീനമില്ലാതിരുന്ന ബിഹാറിലും ബിജെപി പിടിമുറുക്കുകയാണെന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. ബിഹാറിലെ നേട്ടം നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ബിജെപിക്ക് ഊര്‍ജമാകും.

English summary

In Bihar, the BJP has freed itself from the shadow of the JDU and Nitish Kumar. The BJP has become the second largest single party in the state, a victory that makes the JDU and Nitish irrelevant.

Leave a Reply

Latest News

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക....

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു...

സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പേൾ വേദനിക്കുന്ന ചിലരുണ്ട്- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട്...

ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ധ രാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ശക്തിപ്രാപിച്ച്...

More News