ബിഹാറില്‍ മോഷണ ശ്രമത്തിനിടെ കവര്‍ച്ചക്കാരുടെ വെടിയേറ്റ് ജ്വല്ലറി ഉടമ കൊല്ലപ്പെട്ടു

0

ബിഹാറില്‍ മോഷണ ശ്രമത്തിനിടെ കവര്‍ച്ചക്കാരുടെ വെടിയേറ്റ് ജ്വല്ലറി ഉടമ കൊല്ലപ്പെട്ടു. ഹജിപുരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്വര്‍ണം വാങ്ങാനെത്തിയവരും നില്‍ക്കുമ്പോഴാണ് മൂന്ന് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇവര്‍ കടയുടമയെ ഭീഷണിപ്പെടുത്തി തോക്കുകൊണ്ടും കൈകൊണ്ടും മര്‍ദിക്കുകയായിരുന്നു.

മോ​ഷ്ടാ​ക്ക​ളെ ചെ​റു​ത്തു നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ട​യു​ട​മ സു​നി​ല്‍ പ്രി​യ​ദ​ര്‍​ശി​നി​ക്ക് വെ​ടി​യേ​ല്‍​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മോ​ഷ്ടാ​ക്ക​ള്‍ സ്ഥ​ലം വി​ട്ടു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ആ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here