അതിരപ്പിള്ളിയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത് പരിശോധനയിൽ ആന്ത്രാക്സാണെന്നു സ്ഥിരീകരിച്ചു

0

അതിരപ്പിള്ളിയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത് പരിശോധനയിൽ ആന്ത്രാക്സാണെന്നു സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിൽ രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ പ്രാഥമിക സന്പർക്കം പുലർത്തിയവരെ ക്വാറന്‍റെെൻ ചെയ്തു നിരീക്ഷിക്കുവാനും അടുത്തദിവസങ്ങളിൽ പ്രദേശവാസികൾക്കു ബോധവൽക്കരണം നല്കുന്നതോടൊപ്പം പ്രദേശത്തെ വളർത്തു മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പു നല്കാനും തീരുമാനമായി.

ച​ത്ത മൃ​ഗ​ങ്ങ​ളെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും മ​റ​വു ചെ​യ്യു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ട്ട ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്കു സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​തി​നാ​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു സ്ഥ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

ക​ന്നു​കാ​ലി​ക​ൾ സ്വ​ത​ന്ത്ര​മാ​യി തോ​ട്ട​ങ്ങ​ളി​ൽ മേ​ഞ്ഞു​ന​ട​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here