കൊച്ചി: ആലുവയിൽ സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരെ ആക്രമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.