Thursday, September 23, 2021

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയിൽ യുവാവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി പൂവച്ചലിലെത്തിച്ച് കാലുകളിൽ വെട്ടി പരിക്കേൽപ്പിച്ചു

Must Read

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയിൽ യുവാവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി പൂവച്ചലിലെത്തിച്ച് കാലുകളിൽ വെട്ടി പരിക്കേൽപ്പിച്ചു.

പൂവച്ചൽ കുറകോണത്ത് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളിലെ അംഗവുമായ വിതുര ചിറ്റാർ സ്വദേശി ഷെഫീഖി (27) നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഗുണ്ടാസംഘത്തിലെ അംഗമായ വട്ടിയൂർക്കാവ് സ്വദേശി പ്രവീണിന് ഷെഫീഖിനെ കുറിച്ചുള്ള സംശയത്തെ തുടർന്ന് പ്രവീൺ തന്റെ സുഹൃത്തും ഗുണ്ടാ സംഘ അംഗവുമായ കരമന സ്വദേശി അജിത്തിനെ കൊണ്ട് ഷെഫീഖിനെ ബുധനാഴ്ച രാത്രി കൈമനത്തിനടുത്തേക്ക് വിളിച്ചു വരുത്തി. ഇവിടെ വച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഷെഫീഖിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി നിർബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചശേഷം പൂവച്ചൽ കുറകോണത്ത് ഗുണ്ടാസംഘത്തലവനുമായ വിക്കൻ രാജേഷിന്റെ വീട്ടിലെത്തിച്ചു. തുടർന്ന് രണ്ട് കാലുകളിലും വെട്ടി പരിക്കേൽപ്പിക്കുകയും പല്ല് അടിച്ചിളക്കുകയും ചെയ്തു. വെട്ടേറ്റ ഷെഫീഖ്‌ സംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ ചെന്നു കുഴഞ്ഞുവീണു. തുടർന്ന് വീട്ടുകാർ അറിയിച്ചതനുസരിച്ച് കാട്ടാക്കട പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കാട്ടാക്കട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കാട്ടാക്കട, നെയ്യാർ ഡാം തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിന്നും പോലീസ് എത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രാജേഷ്. വിതുര സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഷെഫീഖെന്നും കാട്ടാക്കട പോലീസ് അറിയിച്ചു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News